കെഎം ഷാജി എംഎല്‍എക്ക് ഹൃദയാഘാതം; കോവിഡും സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഘകന്‍

video
play-sharp-fill

കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group