ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു, മലപ്പുറത്തെ രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാക്കി, കണക്കുണ്ടാക്കിയത് ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായിയും, കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും കെഎം ഷാജി

Spread the love

മലപ്പുറം: ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി.

കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ആണെന്നും കെഎം ഷാജി പറഞ്ഞു.

മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും, പിണറായിയും അല്ലെ ഈ കണക്ക് ഉണ്ടാക്കിയത്.

കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?. പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ചു ദില്ലിയിൽ നടക്കുകയായിരുന്നു. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളതെന്നും കെഎം ഷാജി ചോദിച്ചു.