video
play-sharp-fill
പുലിക്കുന്നേലിൽ നിന്നും മാണിയിലേക്ക്: മാണിക്ക് ശേഷം തിരികെ പുലിക്കുന്നേലേക്ക്

പുലിക്കുന്നേലിൽ നിന്നും മാണിയിലേക്ക്: മാണിക്ക് ശേഷം തിരികെ പുലിക്കുന്നേലേക്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായാണ് ജോസ് ടോം പുലിക്കുന്നേലിന്റെ അമ്പരപ്പിക്കുന്ന കടന്നുവരവ്. പാലായുടെ എല്ലാമെല്ലാമായിരുന്ന മാണി സാറിന്റെ നിര്യാണത്തോടെ കേരള കോൺഗ്രസിൽ അരങ്ങേറിയ പിടിവലികൾക്കിടയിലാണ് മാണിയുടെ വത്സലശിഷ്യന്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ അരനൂറ്റാണ്ടുകള്‍ക്ക് മുൻപ്പുലിക്കുന്നേല്‍ കുടുംബത്തില്‍നിന്ന് കെ.എം.മാണിക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച്‌ പുലിക്കുന്നേല്‍ കുടുംബത്തില്‍ തന്നെ തിരികെയെത്തിയിരിക്കുന്നതെന്നതെന്നാണ് കാലത്തിന്റെ കാവ്യ നീതി!

കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തെരെഞ്ഞുപിൽ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാലായില്‍ മത്സരിക്കാനായി പാര്‍ട്ടി ആലോചിച്ചത് ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായി പില്‍ക്കാലത്ത് അറിയപ്പെട്ട ജോസഫ് പുലിക്കുന്നേലിനെ ആയിരുന്നു. എന്നാൽ അന്ന് കോൺഗ്രസ് വിട്ട് വന്ന കെഎം മാണിയെ ജോസഫ് പുലിക്കുന്നേലിന് പകരം പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ഇതോടെ ജോസഫ് പുലിക്കുന്നേല്‍ കല്പറ്റയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു. ആ പുലിക്കുന്നേലിന്റെ സഹോദരപുത്രനാണ് ഇപ്പോള്‍ പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോം പുലിക്കുന്നേലിൽ.

അന്ന് മുതൽ മറ്റാർക്കും വിട്ടുകൊടുക്കാതെ കെഎം മാണി പാലായിൽ അജയ്യനായി തുടർന്നു. എന്നാൽ കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന ജോസഫ് പുലിക്കുന്നേല്‍ നേരിയ വോട്ടുകള്‍ക്ക് കല്പറ്റയില്‍ പരാജയപ്പെടുകയും പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group