മനസിലിന്നും കെ.എം മാണി: മുക്കിലും മൂലയിലും കെ.എം മാണിയുടെ ഓർമ്മ നിറച്ച ജോസ് ടോമിന് പാലായിൽ അനുഗ്രഹ വർഷം; വിജയം ഉറപ്പിച്ച് യുഡിഎഫ്
സ്വന്തം ലേഖകൻ
കോട്ടയം: പാലായുടെ മാണിക്യമായിരുന്ന കെ.എം മാണിയുടെ ഓർമ്മകൾ നെഞ്ചേറ്റി പാലായിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് നൽകുന്നത് വമ്പിച്ച സ്വീകരണം. പര്യടനത്തിന്റെ ഭാഗമായി എത്തുന്ന ഓരോ പ്രദേശങ്ങളിലും ജോസ് ടോമിനെ ആളുകൾ സ്വീകരിക്കുന്നത് ഇരട്ടി ആവേശത്തോടെ. കെ.എം മാണിയെ നെഞ്ചേറ്റിയിരുന്ന പാലാ നിവാസികൾ ഒന്നാകെ ആവേശത്തോടെ ജോസ് ടോമിന് വേണ്ടി രംഗത്തിറങ്ങി. ഇതോടെ പാലായിൽ വീണ്ടും യുഡിഎഫിന്റെ വിജയഗാഥ വിരിയുമെന്ന് ഉറപ്പിച്ചു.
വെള്ളിയാഴ്‌ചയും പാലാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരുമായുള്ള സംവാദവുമായി സ്ഥാനാർത്ഥി സജീവമായിരുന്നു. വിവിധ വിവാഹ വീടുകളിലും, മരണവീടുകളിലും, മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയ സ്ഥാനാർത്ഥി പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനാണ് ശ്രമിച്ചത്. ഇതു കൂടാതെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും യുഡിഎഫ് നേതൃയോഗങ്ങളിലും പ്രവർത്തക കൺവൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
പാലാ ടൗൺ മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇന്നലെ സ്ഥാനാർത്ഥി പങ്കെടുത്തു. ഇത് കൂടാതെ തലപ്പലം, പൂവരണി, വള്ളിച്ചിറ, വിളക്കുമാടം, പാലടൗൺ എന്നിവിടങ്ങളിലെ എസ്.എൻ.ഡി.പി ചതയദിനാഘോഷങ്ങളിലും ഘോഷയാത്രകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. എൻ.എസ്.എസിന്റെ തലപ്പലം കരയോഗത്തിന്റെ ഓണാഘോഷപരിപാടികളിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഇവിടെ നടന്ന ഓണസദ്യയിലും ഓണാഘോഷ പരിപാടികളിലും പങ്കെടുത്തു. മേലുകാവിൽ വൈദികന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുത്ത സ്ഥാനാർത്ഥി, പൈകയിൽ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് വൈകിട്ട് കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
കൊല്ലപ്പള്ളി കടനാട് ചേർന്ന നേതൃയോഗത്തിൽ കെ.സി ജോസഫ് എംഎൽഎ പങ്കെടുത്തു. മേലുകാവിലെ യോഗം റോഷി അഗസ്റ്റിൻ എംഎൽഎയും, രാമപുരത്ത് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും, പാലാ ടൗണിലെ പരിപാടികൾ റോഷി അഗസ്റ്റിനുമാണ് ഉദ്ഘാടനം ചെയ്തത്.
ശനിയാഴ്ച മുതൽ പാലാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ മണ്ഡലപര്യടനം ആരംഭിക്കും. രാവിലെ ഒൻപതിന് ചേർപ്പുങ്കൽ പള്ളിയ്ക്കു സമീപത്ത് നിന്നും സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിക്കും. കൊഴുവനാലിൽ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എം.എൽഎയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ ജോസ് ടോമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി യുഡിഎഫ് നേതാക്കളുടെ വൻ പട തന്നെ പാലായിൽ എത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ.മാണി എം.പി, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് അടുത്ത ദിവസങ്ങളിൽ പാലാ മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തുന്നത്. 16 ന് പാലാ മണ്ഡലത്തിലെ തലനാട്, തലപ്പുലം എന്നീ പഞ്ചായത്തുകളിലെ വിവിധ യോഗങ്ങളിൽ ഇവർ പങ്കെടുത്ത് പ്രസംഗിക്കും.
ഞായറാഴ്ച മുത്തോലി പഞ്ചായത്തിലെ മീനച്ചിൽ കാവ് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ സ്ഥാനാർത്ഥിയുടെ പ്രചാരണാർത്ഥം കുടുംബയോഗത്തിൽ പങ്കെടുക്കും. വൈകിട്ട് നാലിനാണ് കുടുംബയോഗം ചേരുന്നത്. ശനിയാഴ്ച മുതൽ 17 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഴുവൻ സമയവും മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളുമായി ഉണ്ടാകും. വിവിധ കുടുംബയോഗങ്ങളിലും, കോർണ്ണർ മീറ്റിംങുകളിലും രമേശ് ചെന്നിത്തല പങ്കെടുത്ത് പ്രസംഗിക്കും.
തുറന്ന വാഹനത്തിലെ പര്യടനം ഞായറാഴ്ച ഭരണങ്ങാനത്തു നിന്നും ആരംഭിക്കും. ഞായറാഴ്ച ഉച്ചകയ്ക്കു ശേഷം 2.30 മുതൽ ഭരണങ്ങാനം പഞ്ചായത്തിൽ പര്യടനം നടത്തും 2.30 ന്് കൈയ്യൂർ, 2.50 അരഞ്ഞാപ്പാറ, 3.10 ഉള്ളനാട്, 3 .30 പ്രവിത്താനം മാർക്കറ്റ് ജംഗ്ഷൻ, 3 .50 ചൂണ്ടച്ചേരി ബാങ്ക് ജംഗ്ഷൻ,415 ഭരണങ്ങാനം, 4.30 ഇടപ്പാടി, 450 അയ്യമ്പാറ, 5.10 പാമ്പൂരാംപാറ, 5.30 പഞ്ഞിക്കുന്നേൽ പീടിക ജംഗ്ഷൻ, ആറിന് പ്രവിത്താനം കവലയിൽ സമാപിക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group