കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​​രം , ഗുരുതരമാണ് പ്രചരിക്കുന്നത് വ്യാജവാർത്തകളെന്നു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​​രം , ഗുരുതരമാണ് പ്രചരിക്കുന്നത് വ്യാജവാർത്തകളെന്നു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

സ്വന്തംലേഖകൻ

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ.
ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദ​വും നാ​ഡി​മി​ടി​പ്പും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പ​റ​യു​ന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.അതേസമയം മാണിയുടെ നില അതീവ ഗുരുതരമെന്ന രീതിയിൽ പ്രചരിക്കുന്നതു വ്യാജ വാർത്തകളാണെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group