
കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവർഗ്ഗ സിദ്ധാന്തവും : പ്രബന്ധാവതരണം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു.

പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ ബഡ്ജറ്റുകള്‍ അവതരിപ്പിച്ചത് കെ.എം മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ യുവ ഗവേഷകര്‍ ബഡ്ജറ്റ് മേഖലകളില്‍ ഗവേഷണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം.
ബഡ്ജറ്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക പെന്‍ഷന്‍, കാരുണ്യപദ്ധതി, അടിസ്ഥാന സൗകര്യവികസനം, റബര്‍ കര്‍ഷകരുടെ പ്രതിസന്ധി, കാര്‍ഷിക മേഖല, തൊഴിലില്ലായ്മ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. മത്സരത്തില്‍ ഒന്നാം സ്ഥാനം ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മിലു മരിയ സജിക്കും ബ്രിജിത്ത് ജെയിംസിനും ലഭിച്ചു. രണ്ടാം സ്ഥാനം കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുരേഷ് മാത്യു ജോര്‍ജിനും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ലിന്‍ചു എലിസബെത്ത് സാമുവലിനും ലഭിച്ചു. മൂന്നാം സ്ഥാനം കുട്ടിക്കാനം മരിയന്‍ കോളേജിലെ ഹന്ന തോമസിനും, റിയ ജോയ്ക്കും ലഭിച്ചു. ഇനിയും ബഡ്ജറ്റിന്റെ മേഖലകള്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ബഡ്ജറ്റ് റിസര്‍ച്ച് സെന്ററില്‍ നിന്നുണ്ടാകുമെന്ന് ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് പറഞ്ഞു.