കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം പാട്ടും ഹിന്ദി പാട്ടുമാണ് ജോസഫ് പാടുക. ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജഡ്ജി പൊതുപരിപാടിയിൽ പാടുന്നത്. ഹിന്ദി പിന്നണിഗായകൻ മോഹിത് ചൗഹാനും ഈ ചടങ്ങിൽ പാടുന്നുണ്ട്. നർത്തകി കീർത്തന ഹരീഷ് ചടങ്ങിൽ നൃത്തവും അവതരിപ്പിക്കുന്നുണ്ട്.
Third Eye News Live
0