കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി
സ്വന്തം ലേഖകൻ
ന്യൂഡൽഡി: ജസ്റ്റിസ് കെഎം ജോസഫ് മൂന്നാമനായിത്തന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസുമാരായ ഇന്ദിര ബാനാർജി, വിനീത് ശരൺ എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ നടന്നത്. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജിമാർക്കായി സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കുറച്ചത് സംബന്ധിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ഈ വിഷയം അറ്റോണി ജനറൽ വേണുഗോപാലുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കെഎം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നതിന്റെ രണ്ട് വർഷം മുമ്പ് ഇന്ദിരാ ബാനർജിയും വിനീത് ശരണും ഹൈക്കോടതിയിൽ നിയമിതരായിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
Third Eye News Live
0