video
play-sharp-fill
കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി: കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നല്കാൻ സർക്കാർ തീരുമാനം

കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി: കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നല്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാൻ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജസീലയ്ക്ക് മലയാളം സര്‍വകലാശാലയിൽ നിയമനവും കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു.

അതേസമയം കേസിൽ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തമാസം ഏഴിന് വാദം കേൾക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group