video
play-sharp-fill

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു; പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു; പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, വഫാ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്. പ്രതികളോട് ഫെബ്രുവരി 24ന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്നും സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.അതേസമയം ശ്രീറാമിന്റെ സസ്‌പെൻഷൻ ഇപ്പോഴും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കേസിൽ കുറ്റപത്രം നൽകാൻ പോലീസ് വൈകിയതും വിവാദത്തിലായിരുന്നു. ഇതോടെ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. ശുപാർശ തള്ളിയ മുഖ്യമന്ത്രി ശ്രീറാമിന്റെ സസ്‌പെൻഷൻ നീട്ടി.