സംഘടനയെ ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവരെ തുടരാന്‍ അനുവദിക്കരുത്..! കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സ്ഥാനമൊഴിയുന്ന കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്

Spread the love

സ്വന്തം ലേഖകൻ

 

കോട്ടയം: സംഘടനയെ ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവരെ തുടരാന്‍ അനുവദിക്കരുതെന്ന് നേതൃത്വത്തോട് തുറന്ന് പറഞ്ഞ് സ്ഥാനമൊഴിയുന്ന കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്നാണ് കെ എം അഭിജിത്തിന്റെ വിമര്‍ശനം.

 

” പണിയെടുക്കാത്തവരെ സംഘടനയുടെ പ്രധാനചുമതലകളില്‍ നിലനിര്‍ത്തരുത്. ഏതെങ്കിലും നേതാവിനോട് അടുപ്പം പുലര്‍ത്തുന്നു എന്ന പേരിലാണ് ഇത്തരത്തിലുള്ള പലരും തുടര്‍ന്നത്. സംഘടനയോട് അത്മാര്‍ഥത കാണിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിലടക്കം അര്‍ഹമായ സ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കണം.” അഭിജിത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.