കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ ചെങ്കണ്ണ് , ചിക്കൻപോക്‌സ് എന്നിവ വ്യാപകമാകുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയുടെ വിവിധ മേഖലകളിൽ ചെങ്കണ്ണ് , ചിക്കൻപോക്‌സ് എന്നിവ വ്യാപകമാകുന്നു. സ്‌കൂൾ വിദ്യാർഥികളിലടക്കമാണ് ചെങ്കണ്ണ് വ്യാപകമാകുന്നത്. കൂടുതൽ വെള്ളം കുടിക്കണമെന്നും ആവശ്യത്തിന് പഴവർഗങ്ങൾ കഴിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചിക്കൻപോക്‌സ് വായുവിലൂടെ പകരുന്ന രോഗമായതിനാൽ കരുതലാവശ്യമാണ്. സാധാരണയായി അസുഖബാധിതനായ വ്യക്തിയിൽനിന്ന് ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാൻ സാധ്യതയുള്ളത്.വായുവിലൂടെയായിരിക്കും കൂടുതലായും രോഗാണുക്കൾ പകരുക.
അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയിൽനിന്ന് നിശ്ചിത അകലം പാലിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക. രോഗിക്ക് ഒരു മുറി (ബാത്ത്റൂം അറ്റാച്ച്ഡ് മുറിയുണ്ടെങ്കിൽ അത്) മുഴുവനായും വിട്ടുകൊടുക്കുന്നതാണ് ഉചിതം.
Whatsapp Group 1 | Whatsapp Group 2 |Telegram Group