
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ചാവ് കൈവശം വച്ച കേസിൽ ജയിലിൽ കിടക്കുന്ന ഗുണ്ട അലോട്ടിയെ ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘമായ യുവാവിൻ്റെ വീഡിയോ. പാറപ്പുറം സ്വദേശിയായ എബി ജോർജാണ് വീഡിയോ ഫെയ്സ്ബുക്കിലിട്ടത്.
ജില്ലയിലേയ്ക്ക് കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അലോട്ടി അകത്താണ്. ഇത് കൂടാതെ കാപ്പ കൂടി ചുമത്തിയതോടെ അലോട്ടി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലോട്ടി പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളെ കഞ്ചാവ് നൽകി ലഹരി മാഫിയ സംഘത്തിൻ്റെ ഭാഗമാക്കുകയാണ് എന്ന് ആരോപിച്ചാണ് ഇപ്പോൾ എബി ജോർജ് രംഗത്ത് എത്തിയത്. വീഡിയോയിൽ ഉടനീളം കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമാണ് എബി നടത്തുന്നത്.
വീട്ടുകാർ പഠിക്കാനയക്കുന്ന ഏറെ പ്രതീക്ഷയുള്ള കുട്ടികളെ നീ കഞ്ചാവ് നൽകി വഷളാക്കി ഗുണ്ടയാക്കും അല്ലേടാ എന്നാണ് ഭീഷണി.
ഇത്തരത്തിൽ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കുട്ടികളുടെ തണലിൽ അല്ലെ നീ കഴിയുന്നത് എന്ന ചോദ്യം ഉയർത്തുന്ന എബി, ഇനി നീ പുറത്തിറങ്ങി എന്തെങ്കിലും ചെയ്താൽ ബാക്കി കാണാം എന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
കഴിഞ്ഞദിവസം കോട്ടയം നഗരത്തിൽ, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിൽ മാറ്റത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ ജയിലിലേയ്ക്ക് എത്തിച്ച അലോട്ടിയ്ക്ക് സംരക്ഷണം ഒരുക്കാൻ എത്തിയ പൊലീസുകാരെ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ആണ് ഇപ്പോൾ അലോട്ടിക്ക് എതിരെ മറ്റൊരു ഭീഷണി കൂടി ഉയർന്നിരിക്കുന്നത്.ഏറ്റുമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായാണ് വീഡിയോയും ഭീഷണിയും എന്നാണ് ലഭിക്കുന്ന സൂചന