‘സർക്കാർ ജീവനക്കാരെ തീർത്തും നിരാശരാക്കിയ ജനദ്രോഹ ബജറ്റ്’;  കോട്ടയം നഗരസഭയിൽ പ്രതിഷേധ മാർച്ച് നടത്തി കെ.എൽ.ജി.എസ്.എ; യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ മാർച്ച് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: സർക്കാർ ജീവനക്കാരെ തീർത്തും നിരാശരാക്കിയ ജനദ്രോഹ ബജറ്റിനെതിരെ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ കെ.എൽ.ജി.എസ്.എ (കേരള ലോക്കൽ ഗവണ്മെന്റ് സ്റ്റാഫ്‌ അസോസിയേഷൻ )യുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയിൽ പ്രതിഷേധ മാർച്ച് നടത്തി.

video
play-sharp-fill

വാർഡ് ജനപ്രതിനിധിയും, യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റുമായ ഗൗരി ശങ്കർ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

യൂണിറ്റ് പ്രസിഡന്റ്‌ ബോബി ചാക്കോ, സെക്രട്ടറി സന്തോഷ്‌, ജില്ലാ കമ്മറ്റി അംഗം ജയ്ദീപ് എന്നിവർ അഭിസംബോധന ചെയ്തു സംസാരിക്കുകയും, സാബു എസ് നന്ദി രേഖപെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group