
സ്വന്തം ലേഖകന്‍
കോട്ടയം: ഫുട്ബോള്‍ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇല്ലിക്കല്‍ കൊറ്റമ്പടം ഹമീദ് കുട്ടിയുടെ മകന് അമീന് മുഹമ്മദ്(22) ആണ് മരിച്ചത്. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്.
കഴിഞ്ഞമാസമാണ് ഫുട്ബോള്‍ താരത്തിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയില്‍ ഇല്ലിക്കല്‍ സ്വദേശികളായ അമീനും രണ്ട് സുഹൃത്തുക്കള്‍ക്കും ഷോക്കേല്‍ക്കുന്നത്. രാത്രിയില്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ കവുങ്ങ് നാട്ടുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കുകള്‍ ഇല്ലായിരുന്നുവെങ്കിലും അമീന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫുട്ബോള്‍ ഫാന്‍സ് തമ്മിലുള്ള പതിവ് തര്‍ക്കങ്ങള്‍ക്കിടെ അമീന്റെ ചികിത്സയ്ക്കായി ഇല്ലിക്കലിലെ അര്‍ജന്റീന- ബ്രസീല്‍ ഫാന്‍സ് വൈരം മറന്ന് തുക കൈമാറിയത് വലിയ വാര്‍ത്തയായിരുന്നു.