സ്ത്രീപീഡനത്തിൽ ദല്ലാൾ പണി ചെയ്യുന്ന മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെക്കണം : യുവമോർച്ച
സ്വന്തം ലേഖകൻ
കോട്ടയം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഇടപെട്ടതിന്റെ വ്യക്തമായ തെളിവുകൾ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ എൻസിപി നേതാവും വനംവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രന് രാജി വെക്കണമെന്നാവശ്യപ്പെട്ടു ഗാന്ധി സ്ക്വയറിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
എന്‍സിപി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍ പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നു. പീഡനങ്ങൾക്കും കൊള്ളയ്ക്കും മാത്രം സംരക്ഷണം നൽകുന്ന തരത്തിൽ പിണറായി സർക്കാർ അധപതിച്ചു എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിസ്ക്വയറിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാം വൈക്കം, അരവിന്ദ് ശങ്കർ, രാജ്മോഹൻ, യുവമോർച്ച കോട്ടയം മണ്ഡലം പ്രസിഡന്റ് വിനോദ് കാരാപ്പുഴ തുടങ്ങിയവർ സംസാരിച്ചു.