
കണ്ണൂർ: തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് പാർട്ടി നല്‍കിയ അംഗീകാരമെന്ന് കെ കെ ശൈലജ. പേരാവൂരിലേക്ക് മാറിയത് സന്തോഷപൂർവം. പേരാവൂർ ജന്മനാട് സന്തോഷത്തോടെ അവിടെ പ്രവർത്തിക്കുന്നു. പേരാവൂർ ജനത വിജയം ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പിന്തുണ നല്‍കി. പാർട്ടി ആയാലും സർക്കാർ ആയാലും പിണറായിയുടെ മാർഗ്ഗ നിർദ്ദേശം പ്രധാനം. അമ്പലപ്പുഴയില്‍ LDF ജയിക്കും.ശ്യാമളയുടെ യോഗ്യത എം വി ഗോവിന്ദന്റെ ഭാര്യ എന്നതല്ല. മികച്ച പ്രവർത്തകയാണ് പി കെ ശ്യാമളയെന്നും കെ കെ ശൈലജ മറുപടി നല്‍കി.
പാർട്ടിയില്‍ നിന്നും പോകുന്നവർ പോകട്ടെ എന്ന നിലപടില്ല. ജി സുധാകരൻ പോയത് വേദനിപ്പിച്ചു. തെറ്റായ നിലപാട് സ്വീകരിച്ചാണ് എല്ലാവരും പോയത്. പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോള്‍ ആവശ്യമില്ല. മുഖ്യമന്ത്രി പദവിക്ക് സംവരണം വേണമെന്ന് പറയാൻ ആകില്ല. പിണറായി മികച്ച മുഖ്യമന്ത്രി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയില്‍ നിന്നും നേതാക്കള്‍ വിട്ട് പോകുന്നത് ശരി അല്ല. വിട്ടു പോകല്‍ പാർട്ടി പരിശോധിക്കണം. പാർട്ടി പരിശോധിക്കും. പേരാവൂരില്‍ പാർട്ടി ജയിക്കാൻ ആണ് എന്നെ അവിടെ സ്ഥാനാർഥി ആക്കിയത്. മട്ടന്നൂർ നിന്നും VK സനോജ് ജയിക്കുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.



