മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ല; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നില്‍; സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് കെ കെ ശൈലജ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വടകര: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിക്കു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നിപ വൈറസ് വന്നിട്ട് താൻ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവർ ചൂണ്ടിക്കാണിച്ചു. സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്. തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. ഇത് കുടുംബ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

സൈബർ ആക്രമണത്തിന് പിന്നില്‍ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് തന്നെയറിയാമെന്നും കെ കെ ശൈലജ വ്യക്തമാക്കി. അന്ന് താൻ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലർജിയായതുകൊണ്ട് തൊണ്ട പ്രശ്‌നമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഭരണഘടനയില്‍ മതേതരത്വം സംരക്ഷിക്കപ്പെടണം. പൗരത്വം എല്ലാ മനുഷ്യർക്കും ഒരേ പോലെ അവകാശപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ക്ക് അർഹമായ വിഹിതം കിട്ടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണ വിരുദ്ധ വികാരമില്ല. നികുതി വിഹിതം കേന്ദ്രം തരാത്തതാണ് പെൻഷനും ശമ്ബളവും മുടങ്ങാൻ കാരണമായത്. ഇത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പറയുന്നത് തെറ്റാണ്. പാനൂർ ബോംബ് സ്‌ഫോടനത്തില്‍ ആരുമായും പാർട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങള്‍ മാത്രം ചർച്ച ചെയ്യണം എന്നത് യുഡിഎഫിന്റെ നിർബന്ധ ബുദ്ധിയാണ്.

കോണ്‍ഗ്രസിന് ഇത്ര ആശയ ദാരിദ്ര്യമാണോയെന്നും കെ കെ ശൈലജ ചോദിച്ചു. വെറുതെയാണോ കോണ്‍ഗ്രസിനെ ആളുകള്‍ കൈവിടുന്നതെന്നും അവർ പരിഹസിച്ചു. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മാത്രമല്ല പ്രശ്‌നം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താൻ. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്ന് കെ കെ ശൈലജ പറഞ്ഞു.

കേരളത്തിലെ മൈനോറിറ്റി വിഭാഗത്തിന് നല്ല ധാരണയുണ്ട്. മതത്തെ പ്രീണിപ്പിക്കാനല്ല, സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അത് സംരക്ഷിക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ വിഭാഗത്തിന്റെയും വോട്ട് വേണം. ബിജെപിയെ പുറത്താക്കാൻ കോണ്‍ഗ്രസ് എന്നായിരുന്നു കഴിഞ്ഞ തവണത്തെ മുദ്രാവാക്യം. എന്നാല്‍ കോണ്‍ഗ്രസ് തകർന്നു. കഴിഞ്ഞ തവണത്തെ സ്ഥിതി മെച്ചപ്പെടുത്താൻ അവർക്കാവില്ലെന്നും കെ കെ ശൈലജ പറഞ്ഞു.