അവധിയിലുള്ള ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്
സ്വന്തം ലേഖകൻ
തൃശൂർ: അവധിയിലുള്ള ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെയാണ് കർശന നടപടി എടുക്കാൻ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. അനധികൃതമായി അവധിയിലിരുന്ന 36 ഡോക്ടർമാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണ് പുതിയ നടപടി. സർവീസിൽ നിന്നും അനധികൃതമായി വിട്ടു നിൽക്കുന്ന ഡോക്ടർമാരുൾപ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും 15.01.2019 ഉച്ചക്ക് മുമ്പായി സർവീസിൽ പുന:പ്രവേശിക്കേണ്ടതാണ്. അതിനുശേഷവും അനധികൃതാവധിയിൽ തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Third Eye News Live
0