video
play-sharp-fill

കോട്ടയം കെ കെ റോഡിൽ ധന്യാ രമ്യ തീയറ്ററിന് മുന്നിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചു അപകടം; ബൈക്ക് യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കോട്ടയം കെ കെ റോഡിൽ ധന്യാ രമ്യ തീയറ്ററിന് മുന്നിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചു അപകടം; ബൈക്ക് യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Spread the love

കോട്ടയം: കെ കെ റോഡിൽ ധന്യാ രമ്യ തീയറ്ററിന് മുന്നിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചു അപകടം.

ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്കും കാൽനടയാത്രക്കാരനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ തിരുവാർപ്പ് സ്വദേശിയായ കാൽനടയാത്രക്കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11:30 യോടു കൂടി ആയിരുന്നു അപകടം. എംജി സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ രണ്ട് യുവാക്കളാണ് ബൈക്കിൽ ഉണ്ടായിരുന്നതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാർജങ്ഷൻ ഭാഗത്തുനിന്നും എത്തിയ ബൈക്ക് ധന്യ രമ്യ തിയേറ്ററിന് മുന്നിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാരന്റെ കാൽ ഒടിഞ്ഞു.

ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.