
വടകര: യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതായി പരാതി. വടകര വെള്ളികുളങ്ങരയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആര്‍എംപിഐ ചോമ്പാല പൊലീസില്‍ പരാതി നല്‍കി.
ടൗണിലെ മതിലില്‍ എഴുതിയിരുന്ന ചുമരെഴുത്ത് പൂര്‍ണമായും കരിഒയില്‍ ഒഴിച്ച് നശിപ്പിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പരാജയഭീതിയിലായ ഇടതുപക്ഷ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ആര്‍എംപിഐയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


