ചിരി മായാത്ത മുഖം ബാക്കി വെക്കണം എന്നാഗ്രഹിക്കുന്നവരുടെ നാടാണ്, മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്, ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…, രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട്, കെ കെ ശൈലജയ്ക്ക് കുറിപ്പുമായി കെകെ രമ
കണ്ണൂർ: ലോക്സഭ തെരെഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ വെച്ചിരുന്ന സ്ഥാനാർഥിയായിരുന്നു കെകെ ശൈലജ. എന്നാൽ, തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കെകെ ശൈലജയെ പിൻതള്ളി യുഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ് ഷാഫി പറമ്പില്‍. ഇതോടെ കെകെ ശൈലജയോടുള്ള കെകെ രമയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. ചിരി മായാത്ത മുഖം ബാക്കി വെക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ നാട്, എന്നാണ് രമ പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ കെ രമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്ബോള്‍ അങ്ങനെയേ
മടങ്ങാവൂ??..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ കെ രമ