കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ കെ കെ മാധവൻ അന്തരിച്ചു

Spread the love

വടകര: കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ കെ കെ മാധവൻ (87) അന്തരിച്ചു.

സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. പുലര്‍ച്ച നാലുമണിയോടെയായിരുന്നു അന്ത്യം.

സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ദാക്ഷായണി.

മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര).

മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന്‍ മൂടാടി (റിട്ട (ഖാദി ബോര്‍ഡ്), പരേതനായ ടി.പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ).

സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. ഗംഗാധരന്‍ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലന്‍ (റിട്ട.കേരളാ ബാങ്ക്).