മലയാളിയുടെ ഹൃദയസ്വരം; ഗാനഗന്ധര്‍വൻ കെജെ. യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍

Spread the love

ഇന്ന് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് എൺപത്തിയാറാം പിറന്നാൾ. ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തോടും ചേർന്ന് ഒഴുകുന്നത് അദ്ദേഹത്തിന്റെ അമൃതസമാനമായ ശബ്ദമാണ്. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒക്കെ ഓരോ മലയാളിക്കും കൂട്ടായി അദ്ദേഹത്തിന്റെ വരികൾ ഇങ്ങനെ നിറഞ്ഞുനിൽക്കുകയാണ്.

video
play-sharp-fill

മലയാളികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള സംഗീതാസ്വാദകര്‍ക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനം കൂടിയാണ് ആ ശബ്ദം.

1961ല്‍ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്ബതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും ശാസ്ത്രീയ സംഗീതത്തിലൂടെയും യേശുദാസ് സംഗീതത്തെ ഒരു ആത്മീയാനുഭവമാക്കി മാറ്റിയിരിക്കുന്നു. ഭാഷകളുടെയും അതിരുകൾ കടന്ന് ഇന്ത്യൻ സംഗീതലോകത്ത് അദ്ദേഹത്തിന് സ്വന്തമായ ഒരിടം തന്നെയുണ്ട്.

പുലരികളിലും സന്ധ്യകളിലും സന്തോഷത്തിലും ദുഃഖത്തിലും മലയാളിക്ക് കൂട്ടായി നിലകൊണ്ട ആ ശബ്ദം തലമുറകളെ ബന്ധിപ്പിച്ചു. ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ; സംഗീതം ഇനിയും അനന്തമായി ഒഴുകട്ടെ.