
പാലാ: അഴിമതിയെത്തുടര്‍ന്നു വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജപ്തി നടപടികളുടെ ഭാഗമായി ലേലം ചെയ്ത വസ്തു ലേലം കൊണ്ടയാള്‍ക്കു രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.
ഒരു മാസത്തിനകം വസ്തു കൈമാറാനാണു ഹൈക്കോടതി ജോയിന്റ് രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാലാ മാടപ്പാട്ട് എം.ജെ അനീഷാണു ഹര്‍ജിക്കാരന്‍.
അഴിമതിയെത്തുടര്‍ന്നു വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജപ്തി നടപടികളുടെ ഭാഗമായി വസ്തു ലേലത്തിനു വെച്ചതിനെ തുടര്‍ന്ന് 75 ലക്ഷം രൂപ നല്‍കി അനീഷ് വസ്തു സ്വന്തമാക്കിയിരുന്നു.
2024 ജനുവരിയിലാണു ലേലം ഉറപ്പിച്ചത്. എന്നാല്‍, ബാങ്ക് വസ്തു ആധാരം ചെയ്തു നല്‍കാതെ വന്നതോടെ അനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു ഹര്‍ജിയില്‍ വാദം കേട്ട ശേഷം ജസ്റ്റിസ് ടി.ആര്‍. രവി ഒരു മാസത്തിനകം ബാങ്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വസ്തു അനീഷിനു കൈമാറണമെന്നു വിധി പുറപ്പെടുവിച്ചക്കുകയായിരുന്നു.