play-sharp-fill
കിഴക്കമ്പലത്ത് ട്വന്റി- ട്വന്റി പ്രവർത്തകൻ മരിച്ച സംഭവം; സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കിഴക്കമ്പലത്ത് ട്വന്റി- ട്വന്റി പ്രവർത്തകൻ മരിച്ച സംഭവം; സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

സ്വന്തം ലേഖകൻ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടു ഞാലില്‍ ദീപുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം.


അറസ്റ്റിലുള്ള സി പി എം പ്രവര്‍ത്തകരായ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ദീപുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജിലാണ് രാവിലെ ഒമ്പത് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി ദീപുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിതന്നെ എത്തിച്ചിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

കിഴക്കമ്പലത്ത് ട്വന്റി- ട്വന്റി ആഹ്വാനം ചെയ്ത വിളക്കണച്ചു പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ദീപുവിന് മര്‍ദനമേറ്റത്. ദീപുവിന് എതിരായ ആക്രമണത്തിനുപിന്നില്‍ കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന് പങ്കുണ്ടെന്നാണ് ട്വന്റി20 പ്രവര്‍ത്തകരുടെ ആരോപണം.