കിഴക്കമ്പലത്തെ ട്വന്റി 20 സംസ്ഥാന തലത്തിലേക്ക്; അംഗത്വ ക്യാമ്പെയിന്‍ ഞായറാഴ്ച്ച ആരംഭിക്കുന്നു; ഒപ്പം പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും; മൂന്ന് വിധത്തില്‍ അംഗത്വം നേടാം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ…!
സ്വന്തം ലേഖിക
എറണാകുളം: കിഴക്കമ്പലത്തെ ട്വന്റി 20 ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാന തല അംഗത്വ ക്യാമ്പെയിന്‍ ഞായറാഴ്ച ആരംഭിക്കും. ഞായറാഴ്ച്ച കോലഞ്ചേരിയില്‍ നടക്കുന്ന അംഗത്വ ക്യാമ്പെയിനൊപ്പം പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ട്വന്റി 20യുടെ പ്രവര്‍ത്തനമെന്ന് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിജിറ്റലായിരിക്കും അംഗത്വം നേടാനാവുക. മൂന്ന് വിധത്തിലുള്ള അംഗത്വമാകും ഉണ്ടാവുക. കേരളത്തിലുള്ളവര്‍ക്ക്, കേരളത്തിനു പുറത്ത് രാജ്യത്തിനകത്തുള്ളവര്‍ക്ക്, രാജ്യത്തിന് പുറത്തുള്ള മലയാളികള്‍ക്ക് എന്നിങ്ങനെയായിരിക്കും അംഗത്വം. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് ആ അംഗത്വം ഒഴിവാക്കി ട്വന്റി 20യില്‍ അംഗത്വമെടുക്കാം. മുപ്പതു സെക്കന്‍ഡ് കൊണ്ട് ഒരാള്‍ക്ക് അംഗത്വം ലഭിക്കും.
കൂടെ അവരുടെ അംഗത്വ കാര്‍ഡും ഡിജിറ്റലായി കിട്ടും.
പരമ്പരാഗത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായ പ്രവര്‍ത്തന രീതികളുമായി ട്വന്റി 20 മുന്നോട്ട് വരുമ്പോള്‍ നല്ല പിന്തുണ കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാന തലത്തിലേക്ക് മാറുമ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനുള്ള ചിലവും സ്വാഭാവികമായും ഉയരും. അത് ജനങ്ങളില്‍ നിന്ന് സംഭാവനയായി തന്നെ സ്വീകരിക്കും. ബാങ്ക് ഇടപാടിലൂടെയും ഡിജിറ്റലായും സുതാര്യമായി മാത്രമേ പണം പിരിക്കുകയുള്ളൂ. പണം ചിലവഴിക്കുന്നതും പൂര്‍ണമായും സുതാര്യമായിരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന ഉറപ്പ്.
യുവതലമുറക്കൊപ്പം പഴയ തലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാകും കാര്യങ്ങളെന്നും അവര്‍ പറയുന്നു. അധികാരം ലക്ഷ്യമിട്ടായിരിക്കില്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനം. എന്നാല്‍ ജനങ്ങള്‍ അത് ആഗ്രഹിച്ചാല്‍ സംശുദ്ധ ഭരണം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഇവരുടെ പക്ഷം.
രാഷ്ട്രീയക്കാരുടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും മനം മടുത്തിരിക്കുന്ന ആയിരങ്ങളുണ്ടെന്നും അവര്‍ പാര്‍ട്ടിയെ സംസ്ഥാന വ്യാപകമായി നെഞ്ചിലേറ്റുമെന്നുമാണ് ട്വന്റി 20 സംഘാടകരുടെ പ്രതീക്ഷ. സംസ്ഥാന തലത്തില്‍ പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ജില്ലാ കമ്മിറ്റികളുണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളാകും പ്രവര്‍ത്തിക്കുക.
പഞ്ചായത്തുകളില്‍ കമ്മറ്റികളുണ്ടാകില്ല. വാര്‍ഡുതലത്തില്‍ ഏഴംഗ കമ്മിറ്റിയുണ്ടാകും. ഇതായിരിക്കും ട്വന്റി 20 പാര്‍ട്ടിയുടെ ഘടന. ആറ് മാസം കൊണ്ട് സംസ്ഥാന വ്യപകമായി 20000 കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ അഴിമിതി വിരുദ്ധവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി പാര്‍ട്ടി സംസ്ഥാന തലത്തില്‍ മുന്നോട്ട് വക്കും. ട്വന്റി 20 സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും വലിയ എതിര്‍പ്പുകളുണ്ടായേക്കാമെന്നും അത് കാര്യമാക്കുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. അതിനെയെക്കെ നേരിടാനുള്ള മനക്കരുത്തുമായാണ് ട്വന്റി 20യുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.