മിണ്ടാപ്രാണികളോട് കൊടുംക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുപടിക്കല്‍ തള്ളി

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂര്‍ മാത്തിലിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു.

തലയറുത്തി മാറ്റിയ പൂച്ചക്കുഞ്ഞങ്ങളുടെ ജഡം മാത്തില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ടിവി ചന്ദ്രന്റെ വീട്ടുപടിക്കല്‍ തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പൂലര്‍ച്ചെ 5.45 ഓടെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുവരാന്തയിലെ മാറ്റില്‍ കണ്ടത്. രണ്ട് പൂച്ചകളുടെ ജഡം സമാനമായ രീതിയില്‍ വീട്ടുവളപ്പിലും കണ്ടെത്തി. ആരോ ബോധപൂര്‍വം ചെയ്തതെന്നാണ് ചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത്.

അടുത്ത കാലത്തായി സമീപവാസികള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു.സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.

വിവരം അറിഞ്ഞതിന് പിന്നാലെ വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.