കോട്ടയം കുറുപ്പുന്തറയിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം: 20 പവൻ സ്വർണം നഷ്ടപ്പെട്ടു

Spread the love

 

കോട്ടയം: കോട്ടയം കുറുപ്പുന്തറയിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് 20 പവൻ സ്വർണം കവർന്നു. കുറുപ്പന്തറ സ്വദേശി സേവ്യറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

video
play-sharp-fill

 

കഴിഞ്ഞ ഒരാഴ്ചയായി സേവ്യറും ഭാര്യയും തറവാട്ടു വീട്ടിൽ ആയിരുന്നു താമസം. തിരികെ ഇന്ന് വീട്ടിലെത്തി എപ്പോഴായിരുന്നു മോഷണം നടന്നതായി അറിഞ്ഞത്. വീട്ടിൽ ആളില്ലാത്ത സമയത്ത് വീടിൻ്റെ പിൻവാതിൽ തകർത്തു അകത്തു കയറി മോഷണം നടത്തി. 20 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഗൃഹനാഥൻ പറഞ്ഞു.

 

സംഭവത്തിൽ കുറുപ്പന്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. കള്ളൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group