അടുക്കള സിങ്ക് അടഞ്ഞുപോയോ?പ്ലംബറെ വിളിക്കാൻ വരട്ടെ ; ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

അടുക്കളയിൽ വിശ്രമമെടുക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് സിങ്കാണ്. പച്ചക്കറികൾ, പാത്രങ്ങൾ തുടങ്ങിയവ കഴുകി വൃത്തിയാക്കാനാണ് അടുക്കള സിങ്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അടുക്കളയിൽ എപ്പോഴും ഉപയോഗമുള്ളതും സിങ്കിനാണ്.

video
play-sharp-fill

ചില സമയങ്ങളിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ കാരണം സിങ്ക് അടഞ്ഞുപോവുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്.

എപ്പോഴും ഇത് ശരിയാക്കാൻ പ്ലംബറിനെ വിളിച്ച് പണം കളയേണ്ടതില്ല. ചിലത് നമുക്ക് തന്നെ വീട്ടിൽ നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും എളുപ്പമുള്ള വിദ്യ ചൂടുവെള്ളമാണ്. തിളച്ച വെള്ളം എടുത്തു ഘട്ടം ഘട്ടമായി ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതുകൊണ്ട് കാര്യമില്ലെങ്കിൽ അടുത്ത ആയുധം പുറത്തെടുക്കാം.

ഒരു പാത്രത്തിന്റെ മൂന്നിലൊന്നു ബേക്കിംഗ് സോഡയും അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തിൽ എടുത്ത് ഒരുമിച്ച് കലർത്തുക. അപ്പോൾത്തന്നെ അത് നുരഞ്ഞുപൊന്താൻ തുടങ്ങും, ഒട്ടും സമയംകളയാതെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.

വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വർ പരമാവധി ക്രമീകരിക്കുക.

സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക്ക് സോഡയും നല്ലതാണ്. സോഡിയം ഹൈഡ്രോക്‌സൈഡ് എന്നറിയപ്പെടുന്ന കോസ്റ്റിക് സോഡ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക.

അതിൽ 3 കപ്പ് കോസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാൻ തുടങ്ങും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 20-30 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.