video
play-sharp-fill

അടുക്കളയിലെ കരിപിടിച്ച പാത്രങ്ങൾ കഴുകുന്നത് ഒരു മൽപ്പിടുത്തം തന്നെയാണ്; പാത്രങ്ങളിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ!

അടുക്കളയിലെ കരിപിടിച്ച പാത്രങ്ങൾ കഴുകുന്നത് ഒരു മൽപ്പിടുത്തം തന്നെയാണ്; പാത്രങ്ങളിലെ കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ!

Spread the love

‘അടുക്കളയിൽ എന്ത് ജോലി വേണമെങ്കിലും ചെയ്യാം കരിപിടിച്ച പാത്രങ്ങൾ കഴുകുന്നത് ഒഴിച്ച്’ ഇത് വീട്ടമ്മമാരുടെ സ്ഥിരം പറച്ചിലാണ്.

അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം കരിപിടിച്ച പാത്രങ്ങളെ വൃത്തിയാക്കുന്നത് ഒരു മൽപ്പിടുത്തം തന്നെയാണ്.

പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം പാത്രങ്ങളെ തേച്ചുമിനുക്കി ദിവസം മുഴുവനും അടുക്കളയിൽ ആയി പോകുന്ന വീട്ടമ്മമാർ ഇതൊന്നു ചെയ്തു നോക്കൂ. നിങ്ങളുടെ പണി ഇത് എളുപ്പമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1. ഭക്ഷണം പാകം ചെയ്യുന്നിടത്ത് നിന്ന് തന്നെ വേണം ആദ്യം തുടങ്ങാൻ. ഭക്ഷണം ഉണ്ടാക്കുമ്പോൾ മീഡിയം ഫ്ലെയിമിൽ വെച്ച് പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് പാത്രത്തിൽ കരിപിടിക്കുന്നത് തടയും.

2. വിനാഗിരി ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് കരിപിടിച്ച പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് കടുത്ത കറകളേയും എളുപ്പത്തിൽ നീക്കം ചെയ്യും.

3. വിനാഗിരിയും വെള്ളവും ചേർത്ത് പാത്രത്തിൽ ഒഴിക്കണം. ഒന്ന് കുതിർന്നതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചുകളയാവുന്നതാണ്.

4. സവാള ഉപയോഗിച്ചും കരിപിടിച്ച പാത്രങ്ങളെ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം സവാള അതിലേക്കിട്ട് തിളപ്പിക്കണം. സ്റ്റീൽ പാത്രത്തിലെ ഏത് കടുത്ത കറയേയും ഇത് നീക്കം ചെയ്യും.

5. നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിച്ച് പാകംചെയ്യുമ്പോൾ ഫ്ലെയിം കുറച്ച് വെക്കണം. കാരണം ചൂട് ഒരുപരിധി കഴിഞ്ഞാൽ നോൺസ്റ്റിക്ക് പാത്രങ്ങളിൽ എളുപ്പത്തിൽ കരിപിടിക്കും. ഇത് പാത്രത്തിൽ അടങ്ങിയിരിക്കുന്ന കോട്ടിങിനെ ഇളക്കുകയും അത് വിഷാംശമായി മാറുകയും ചെയ്യും.

6. സ്റ്റീൽ പാത്രങ്ങളിൽ പറ്റിപ്പിടിച്ച കറകളെ ഉമിക്കരിയും ഉപ്പുവെള്ളവും ചേർത്ത് ഉരച്ച് കഴുകാവുന്നതാണ്. ഇത് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.

7. പുളി ഉപയോഗിച്ച് നിങ്ങളുടെ പ്രഷർ കുക്കറിലെ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. കുറച്ച് പുളിയെടുത്ത് വെള്ളത്തിലിട്ട ശേഷം തിളപ്പിച്ചാൽ കൂക്കറിനുള്ളിലെ ഏത് കടുത്ത കറയും എളുപ്പത്തിൽ പോകും.