ഒറ്റയ്ക്കാണോ താമസം? അടുക്കളയിൽ ഈ പാത്രങ്ങൾ ഇല്ലെങ്കിൽ ഇരട്ടിപ്പണിയാകും; കാരണം ഇതാണ്

Spread the love

പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമൊക്കെയായി വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവർ അധികമാണ് ഇന്ന്. എന്നാൽ ഒറ്റയ്ക്ക് കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം വൃത്തിയാക്കൽ മുതൽ പാചകം വരെ നമ്മൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വരും.

ഇതിൽ അടുക്കള പരിപാലനമാണ് വീട്ടിൽ ഏറ്റവും ടാസ്കുള്ള ജോലി. സ്വന്തം വീട്ടിലായിരിക്കുമ്പോൾ നമ്മൾ പ്രവേശിക്കാതെ ഇടമാണ് അടുക്കള. അതുകൊണ്ട് തന്നെ എന്തൊക്കെ വേണം എങ്ങനെയൊക്കെ വേണമെന്നതിനെ കുറിച്ചും അറിവുണ്ടാകില്ല.

അതിനാൽ തന്നെ ഒറ്റയ്ക്ക് പാചകം ചെയ്യുമ്പോൾ ആവശ്യമായ സാധനങ്ങൾ അടുക്കളയിൽ ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുകയും സമയം ലാഭിക്കാനും സഹായിക്കുന്നു. അത്യാവശ്യമായി അടുക്കളയിൽ ഉണ്ടായിരിക്കേണ്ട പാത്രങ്ങൾ എന്തൊക്കെയെന്ന് അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തി, പീലർ, കട്ടിങ് ബോർഡ് 

പച്ചക്കറി എളുപ്പത്തിൽ മുറിക്കാനും പഴവർഗ്ഗങ്ങളുടെ തൊലി കളയാനുമൊക്കെ, മൂർച്ചയുള്ള കത്തി, കട്ടിങ് ബോർഡ്, പീലർ എന്നിവ അടുക്കളയിൽ ഉണ്ടായിരിക്കേണ്ട വസ്തുക്കളാണ്.

സ്‌പൂൺ, ഫോർക്

എല്ലാതരം സ്പൂണുകളും ഫോർക്കുകളും അടുക്കളയിൽ ഉണ്ടായിരുന്നാൽ വിവിധ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ കൂടുതൽ സ്പൂണുകൾ വാങ്ങി സൂക്ഷിക്കേണ്ടതില്ല. കാരണം ഒരു സ്പൂൺ തന്നെ കറികളിലും, സൂപ്പിലുമൊക്കെ ഉപയോഗിക്കാൻ സാധിക്കും.

പാത്രങ്ങൾ 

അടുക്കളയിൽ കുറഞ്ഞത് രണ്ട് വലിയ പ്ലേറ്റും രണ്ട് ചെറിയ പ്ലേറ്റും ഉണ്ടായിരിക്കണം. അതിനൊപ്പം ഉപയോഗിക്കാൻ ചെറിയ കറിപാത്രങ്ങളും വാങ്ങാവുന്നതാണ്.

കപ്പ്, മഗ്ഗ്, ഗ്ലാസ് 

വെള്ളവും ചായയും ജ്യൂസുമൊക്കെ കുടിക്കാൻ ആവശ്യമായ കപ്പ്, ഗ്ലാസ് അല്ലെങ്കിൽ മഗ്ഗ് തുടങ്ങിയവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. വീട്ടിൽ കൂട്ടുകാരോ ബന്ധുക്കളോ വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ഒന്ന് രണ്ടെണ്ണം വാങ്ങാതെ കപ്പുകൾ സെറ്റായി വാങ്ങി സൂക്ഷിക്കാം.

പ്രഷർ കുക്കർ 

ഭക്ഷണം പാകം ചെയ്യാനുള്ള എളുപ്പ വഴിയാണ് പ്രഷർ കുക്കർ. പച്ചക്കറിയാണെങ്കിലും അരിയാണെങ്കിലും ഇനി മറ്റ് നോൺവെജ് കറികളാണെങ്കിലും പ്രഷർ കുക്കർ എളുപ്പത്തിൽ പാകം ചെയ്ത് തരും. മീഡിയം സൈസ് അല്ലെങ്കിൽ വലിയ സൈസുള്ള പ്രഷർ കുക്കർ വാങ്ങാവുന്നതാണ്.

ഫ്രൈ പാൻ

എന്തെങ്കിലും പൊരിക്കണമെന്ന് തോന്നിയാൽ ഫ്രൈ പാൻ ഉണ്ടെങ്കിൽ എളുപ്പത്തിൽ പൊരിച്ചെടുക്കാം സാധിക്കും. മറ്റ് പാത്രങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അമിതമായി എണ്ണയുടെ ആവശ്യം വരും. അതുകൊണ്ട് തന്നെ ഓംലെറ്റ്, മീൻ, ഇറച്ചി എന്നിവ ഫ്രൈ ചെയ്യണമെങ്കിൽ ഫ്രൈ പാൻ ഉണ്ടായിരിക്കുന്നത് നിങ്ങൾക്ക് ഉപയോഗപ്രദമാകും.