video

00:00

രാവിലെ തിരക്കുപിടിച്ച് ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ കരിപിടിച്ച പാത്രങ്ങൾ തേച്ചു കഴുകാൻ ആർക്കാണ് സമയമുള്ളത്; എന്നാൽ സ്‌ക്രബർ ഉപയോഗിക്കാതെ തന്നെ പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും;എങ്ങനെയെന്നല്ലേ? ഇങ്ങനെ ചെയ്താൽ മതി

രാവിലെ തിരക്കുപിടിച്ച് ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ കരിപിടിച്ച പാത്രങ്ങൾ തേച്ചു കഴുകാൻ ആർക്കാണ് സമയമുള്ളത്; എന്നാൽ സ്‌ക്രബർ ഉപയോഗിക്കാതെ തന്നെ പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും;എങ്ങനെയെന്നല്ലേ? ഇങ്ങനെ ചെയ്താൽ മതി

Spread the love

അടുക്കളയിൽ കൂടുതൽ പണിയുള്ള ബോറൻ ജോലിയാണ് പാത്രം കഴുകി വൃത്തിയാക്കുന്നത്. കരിഞ്ഞതും എണ്ണമയവുമൊക്കെയുള്ള പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഒരുങ്ങുമ്പോഴേ മനസ്സിൽ വരുന്നത് സ്‌ക്രബർ ആണ്. പരുപരുത്ത സ്‌ക്രബറുകൾ ഉപയോഗിച്ചാൽ പാത്രത്തിലെ കരിപോവുമെങ്കിലും ഉരച്ച് കഴുകാൻ കുറച്ചധികം സമയം കളയേണ്ടി വരും.

രാവിലെ തിരക്കുപിടിച്ച് ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ കരിപിടിച്ച പാത്രങ്ങൾ തേച്ചു കഴുകാൻ ആർക്കാണ് സമയമുള്ളത്. എന്നാൽ സ്‌ക്രബർ ഉപയോഗിക്കാതെ തന്നെ പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഇങ്ങനെ ചെയ്താൽ മതി.

ബേക്കിംഗ് സോഡ, വിനാഗിരി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാചകത്തിനപ്പുറം വൃത്തിയാക്കാൻ ഉപയോഗിക്കുന്നവയാണ് ബേക്കിംഗ് സോഡയും വിനാഗിരിയും. കരിയുള്ള പാത്രത്തിൽ ഒരു കപ്പ് വിനാഗിരി ഒഴിച്ച് കൊടുത്ത് തിളപ്പിക്കണം. ചൂടായ പാത്രം മാറ്റിവെച്ചതിനുശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്തുകൊടുക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിനുശേഷം കഴുകിയെടുക്കാവുന്നതാണ്. നിങ്ങളുടെ പാത്രം തിളങ്ങുന്നത് കാണാൻ സാധിക്കും.

ഡിഷ് വാഷ് ലിക്വിഡ് ചൂടാക്കാം

ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ചും ഉരക്കാതെ പാത്രത്തിലെ കരി നീക്കം ചെയ്യാൻ സാധിക്കും. പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ചേർത്തുകൊടുക്കാം. 10 മിനിട്ടോളം തിളപ്പിച്ചതിന് ശേഷം പാത്രം തണുപ്പിക്കണം. അതുകഴിഞ്ഞ് കഴുകിയെടുക്കാവുന്നതാണ്.

നാരങ്ങയും വെള്ളവും

അടുക്കളയിലെ പല വസ്തുക്കളും നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ പകുതി മുറിച്ചതിന് ശേഷം വെള്ളം നിറച്ച പാത്രത്തിലേക്ക് കുറച്ച് നേരം തിളപ്പിക്കണം. ഇത് നിങ്ങളുടെ പാത്രത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കരിയെ എളുപ്പത്തിൽ ഇളകാൻ സഹായിക്കുന്നു. കൂടാതെ പാത്രത്തിന് നല്ല ഗന്ധവും ലഭിക്കും.

ഉപ്പും ചൂടുവെള്ളവും 

കരിപിടിച്ച പാത്രത്തിലേക്ക് ഉപ്പിട്ടതിന് ശേഷം ചൂടുവെള്ളം ഒഴിച്ച് കൊടുക്കണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിനുശേഷം പിറ്റേ ദിവസം രാവിലെ കഴുകി വൃത്തിയാക്കാവുന്നതാണ്. ഉപ്പ് പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കഠിന കറയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.