സാമ്പാർ ഒന്നിൽ കൂടുതൽ ദിവസം കേടാവാതെ ഇരിക്കും; ചില പൊടിക്കൈകൾ നോക്കിയാലോ?

Spread the love

സാമ്പാർ ഉണ്ടാക്കിയാൽ പിന്നെ ഒന്ന് രണ്ടു ദിവസത്തേക്ക് വേറെ കറി ഉണ്ടാവില്ല അല്ലെ, പലരും സാമ്പാർ വച്ചാൽ ഒന്നിലധികം ദിവസം ഉപയോഗിക്കാറുണ്ട് എന്നാൽ നേരെ സൂക്ഷിച്ചില്ലങ്കിൽ ഇത് കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഇനി കേടാവാതെ എങ്ങനെ സാമ്പാർ ഒന്നിൽകൂടുതൽ ദിവസം വക്കാം എന്ന് നോക്കിയാലോ. ചില പൊടികൈകൾ ഇതാ:-

– സാമ്പാറുറുണ്ടാക്കാന്‍ തുവരപ്പരിപ്പു വേവിക്കുമ്ബോള്‍ അല്പം ഉലുവ കൂടി ചേര്‍ത്താല്‍ സാമ്ബാര്‍ പെട്ടെന്ന് കേടാകില്ല.സാമ്ബാറിന് തുവരപ്പരിപ്പ് തന്നെ ഉപയോഗിക്കുക. ചെറുപയര്‍ പരിപ്പ് ഉപയോഗിക്കുകയാണെങ്കില്‍ വറുത്ത ശേഷം ഉപയോഗിക്കുക.

-പരിപ്പ് വേവിക്കുമ്ബോള്‍ ഒരു സ്പൂണ്‍ നല്ലെണ്ണയോ നെയ്യോ ചേര്‍ത്താല്‍ പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങുന്നത് തടയാനും സഹായിക്കും. എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച്‌ പച്ചക്കറികള്‍ വഴറ്റിയശേഷം വേവിച്ചാല്‍ കേടാവാതെ സാമ്പാർ ഇരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-പരിപ്പിന്റെ കൂടെ ഉള്ളി, പച്ചമുളക്, തക്കാളി, കായം, കറിവേപ്പില, അമരയ്ക്ക, കിഴങ്ങ് എന്നിവ വേവിക്കാം. തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. സാമ്ബാറിന് ഇരുമ്ബന്‍ പുളിയാണ് നല്ലത്. മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേര്‍ത്താല്‍ മണം കൂടും. സാമ്പാർ പെട്ടന്ന് കേടുവരികയും ഇല്ല.