അടുക്കളയിൽ ഏറ്റവും കൂടുതൽ ബോറടിപ്പിക്കുന്ന ജോലി എന്താണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരുടെയും ഉത്തരം ഒന്ന് തന്നെയായിരിക്കും.
പാത്രം കഴുകലാണ് അടുക്കളയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഒരു കൂട്ടം പാത്രം കഴുകാൻ കിടക്കുമ്പോഴാണ് നിങ്ങളുടെ സോപ്പ് തീർന്നുപോയതെന്ന് കരുതു.
നിങ്ങൾ എങ്ങനെയാവും പാത്രം കഴുകുക. എന്നാൽ സോപ്പ് ഉപയോഗിച്ച് മാത്രമല്ല സോപ്പില്ലാതെയും എളുപ്പത്തിൽ പാത്രം കഴുകാൻ സാധിക്കും. ഈ പ്രകൃതിദത്ത മാർഗങ്ങൾ ചെയ്തു നോക്കൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂട് വെള്ളം
ചൂട് വെള്ളം ഉപയോഗിച്ച് പാത്രം വൃത്തിയാക്കാൻ സാധിക്കും. അഴുക്ക് മാത്രമല്ല പറ്റിപ്പിടിച്ച കറയും അണുക്കളും ചൂട് വെള്ളത്തിൽ എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്നു.
ബേക്കിംഗ് സോഡ
പാത്രം നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ പാത്രത്തിലെ അഴുക്കും കറയും ഇല്ലാതാകുന്നു.
ഉപ്പും നാരങ്ങയും
ഉപ്പും നാരങ്ങയും ഉപയോഗിച്ച് എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഉപ്പ് പാത്രങ്ങൾ ഉരച്ച് കഴുകാൻ സഹായിക്കുന്നു. അതേസമയം നാരങ്ങ പാത്രത്തിലെ പറ്റിപ്പിടിച്ച കറയും, അണുക്കളും ദുർഗന്ധവും ഇല്ലാതാക്കുന്നു. തേച്ചുരച്ചതിന് ശേഷം ചൂട് വെള്ളത്തിൽ കഴുകിയെടുക്കാൻ മറക്കരുത്.
വിനാഗിരി
എന്തും വൃത്തിയാക്കാനും വെട്ടിത്തിളങ്ങാനും വിനാഗിരി മാത്രം മതി. മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി വെള്ളത്തിൽ ചേർത്ത് ലായനി തയാറാക്കണം. ശേഷം ഇതൊരു കുപ്പിയിലാക്കി പാത്രത്തിൽ സ്പ്രേ ചെയ്യാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
കഞ്ഞിവെള്ളം
കഞ്ഞിവെള്ളത്തിൽ സ്പോഞ്ച് മുക്കിയെടുത്തതിന് ശേഷം പാത്രങ്ങൾ നന്നായി ഉരച്ച് കഴുകണം. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഴുക്കുകളെ എളുപ്പത്തിൽ വൃത്തിയാക്കുന്നു.