
കരിപിടിച്ച പാത്രങ്ങൾ, കഠിന കറകൾ, എണ്ണമയം; അടുക്കളയിൽ പാത്രങ്ങൾ കഴുകി മടുത്തോ? എങ്കിൽ ഇനി ബുദ്ധിമുട്ടേണ്ട; പാത്രം കഴുകൽ ഇനി എളുപ്പത്തിൽ തീർക്കാം!
അടുക്കളയിൽ പാചകം ചെയ്യാൻ എല്ലാർക്കും ഇഷ്ടമാണ്. ഉപയോഗിച്ച പാത്രങ്ങൾ കഴുകുന്നതിനേക്കാളും ബോറടിക്കുന്ന പണി അടുക്കളയിൽ വേറെ ഉണ്ടാവില്ല. എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ. കരിപിടിച്ച പാത്രങ്ങൾ, കഠിന കറകൾ, എണ്ണമയം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് പാത്രം കഴുകുമ്പോൾ ഉണ്ടാകുന്നത്. ഏത് കഠിന കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന പൊടിവിദ്യകൾ പരിചയപ്പെട്ടാലോ. ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാം.
1. കഠിനമായ കറകളും, പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളുമുള്ള പാത്രങ്ങൾ കഴുകുന്നതിന് മുന്നേ കുറച്ചുനേരം വെള്ളത്തിൽ കുതിരാൻ വയ്ക്കണം. ഇത് അധിക സമയം എടുക്കാതെ പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും.
2. ആദ്യം ചെറിയ പാത്രങ്ങൾ വേണം കഴുകേണ്ടത്. അത് കഴിഞ്ഞതിന് ശേഷം വലിയ പാത്രങ്ങൾ എടുക്കാം. അധിക സമയം എടുക്കാതെ തന്നെ പെട്ടെന്ന് പാത്രങ്ങൾ കഴുകി തീരാൻ സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കഴുകിയ പാത്രങ്ങൾ മാറ്റി വെക്കാൻ സിങ്കിനോട് ചേർന്ന് തന്നെ റാക്ക് സ്ഥാപിക്കുകയാണെങ്കിൽ ഓരോ പാത്രവും കഴുകിയതിന് ശേഷം മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നത് ഒഴിവാക്കാൻ സാധിക്കും.
4. ഡിഷ് വാഷുകൾ ഉപയോഗിച്ച് കഴുകുകയാണെങ്കിൽ കടുത്ത കറകളെ പൂർണമായും നീക്കം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ എളുപ്പത്തിൽ കറകളെ കളയാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വേഗത്തിൽ കറകളെ നീക്കം ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ സമയം ലാഭിക്കാവുന്നതാണ്.
5. ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മൂന്നേ പാത്രങ്ങൾ ചൂട് വെള്ളം ഉപയോഗിച്ച് കഴുകുകയാണെങ്കിൽ എളുപ്പത്തിൽ പാത്രം വൃത്തിയാക്കാൻ സാധിക്കും. അധിക സമയം പാത്രങ്ങൾ ഉരച്ച് കഴുകേണ്ടി വരില്ല.
6. പാത്രങ്ങൾ കഴുകുമ്പോൾ അവശിഷ്ടങ്ങൾ സിങ്കിൽ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ, പാത്രം കഴുകാൻ എടുക്കുമ്പോൾ തന്നെ പൂർണമായും അവശിഷ്ടങ്ങൾ നീക്കം ചെയ്തിരിക്കണം.
7. ഗ്ലാസ് പാത്രങ്ങൾ ആണെങ്കിൽ വിനാഗിരി ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത് ഗ്ലാസ് പാത്രങ്ങളിലെ മങ്ങൽ ഇല്ലാതാക്കുകയും കൂടുതൽ തിളക്കമുണ്ടാക്കുകയും ചെയ്യും.