
കോട്ടയം: എങ്ങനെയാണ് അടുക്കളയിലെ ചേരുവകൾ തന്നെ ഉപയോഗിച്ച് അടുക്കള സുഗന്ധ പൂരിതമാക്കുന്നത്.
നോക്കാം.ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു അതിലേക്ക് കുറച്ചു നാരങ്ങാ കഷണങ്ങളോ ഓറഞ്ച് തൊലിയോ കറുവപ്പട്ടയോ ഗ്രാമ്പുവോ ചേർത്ത് ചെറുതീയില്‍ തന്നെ ഒന്നു തിളപ്പിച്ചു തുറന്നിട്ടാൽ മതി.
ഇങ്ങനെ ചെയ്താൽ അടുക്കളയിൽ ഉന്മേഷദായകമായ സുഗന്ധം നിറയ്ക്കുന്നതാണ്. ഇത് കുറച്ചധികനേരം തിളപ്പിച്ചാല്‍ ദുർഗന്ധം മാറി സുഗന്ധം നിറയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാചക ശേഷം രൂക്ഷമായ ഗന്ധമുണ്ടെങ്കിൽ ഒരു പാത്രത്തിൽ വെള്ള നിറത്തിലുള്ള വിനാഗിരി എടുത്ത് ഒരു മണിക്കൂറോളം അടുക്കളയിൽ വച്ചാൽ മതി.
പാചകം ചെയ്ത പാത്രങ്ങളും കട്ടിങ് ബോർഡുമെല്ലാം വിനാഗിരി ഉപയോഗിച്ചു കഴുകുന്നതും ദുർഗന്ധം മാറ്റാന്‍ സഹായിക്കുന്നതാണ്.
ഫ്രിഡ്ജിലും സിങ്കിനടിയിലുമൊക്കെ ചെറിയപാത്രത്തിൽ അല്പം ബേക്കിങ് സോഡ തുറന്നു വയ്ക്കുന്നത് ദുർഗന്ധം വലിച്ചെടുക്കാൻ വളരെയധികം സഹായിക്കുന്നതാണ്.
ഓരോ ആഴ്ചയിലും ഇത് മാറ്റാൻ ശ്രദ്ധിക്കുക. അടുക്കളയിലെ ചവറ്റുകൊട്ടയിൽ ബേക്കിങ് സോഡ വിതറിയിടുന്നതും ദുർഗന്ധം കുറയ്ക്കാൽ ബെസ്റ്റാണ്.



