
പാലക്കാട്: കനത്ത മഴയില്‍ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരിയില്‍ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞുവീണു.
മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞുവീണത്.
ഇന്ന് ഉച്ചയ്‌ക്ക് 12.45ഓടെയായിരുന്നു സംഭവം.
അപകട സമയത്ത് ചന്ദ്രൻ നായരുടെ ഭാര്യ ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചുമർ ഇടിഞ്ഞുവീണപ്പോള്‍ അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ളം സംഭരിക്കുന്ന പ്ലാസ്റ്റിക്ക് വീപ്പക്ക് മുകളിലേക്കാണ് ചുമർ ഇടിഞ്ഞുവീണത്. കുറച്ചുഭാഗം അടുക്കളയിലെ സാധനങ്ങളുടെ മുകളിലേക്കും വീണു. അപകടത്തില്‍ 10,000 രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ് വീട്ടുകാർ പറയുന്നത്.