ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ നിന്നും വരുന്ന പുകയും, ദുർഗന്ധവും, എണ്ണമയത്തേയും വലിച്ചെടുക്കാൻ വേണ്ടിയാണ് ചിമ്മിനി ഉപയോഗിക്കുന്നത്; ഇനി എണ്ണമയമുള്ള ചിമ്മിനി വൃത്തിയാക്കാൻ കഷ്ടപ്പെടേണ്ട; ഇതാ 5 എളുപ്പവഴികൾ

Spread the love

അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് നമ്മുടെ ജോലികൾ എളുപ്പമാക്കാനും സമയം ലാഭിക്കാനുമാണ്. അത്തരത്തിൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് ചിമ്മിനി. ഇത് പാചകം ചെയ്യുന്നതിന് മുകൾ ഭാഗത്തായാണ് വരുന്നത്.

ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ നിന്നും വരുന്ന പുകയും, ദുർഗന്ധവും, എണ്ണമയത്തേയും വലിച്ചെടുക്കാൻ വേണ്ടിയാണ് ചിമ്മിനി ഉപയോഗിക്കുന്നത്. നിരന്തരമായി പുകയും, എണ്ണമയവും വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ചിമ്മിനി ഇടക്ക് വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ചിമ്മിനി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ 5 പൊടിക്കൈകൾ.

വിനാഗിരി 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനാഗിരിയിൽ ആസിഡ് പ്രോപ്പർട്ടി ഉള്ളതിനാൽ എന്തും നന്നായി വൃത്തിയാക്കാൻ സഹായിക്കുന്നു. വിനാഗിരി ലായനിയിൽ തുണി മുക്കിയെടുത്തതിന് ശേഷം ചിമ്മിനി തുടച്ചെടുക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ടബ്ബിൽ ചൂടുവെള്ളവും വിനാഗിരിയും നിറച്ച് ചിമ്മിനിയുടെ ഫിൽറ്ററുകൾ അതിലേക്ക് മുക്കിവയ്ക്കുകയും ചെയ്യാം.

ഡിഷ് വാഷ് ലിക്വിഡ് 

ഡിഷ് വാഷ് ലിക്വിഡിൽ അടങ്ങിയിരിക്കുന്ന ക്ലീനിങ് ഏജന്റുകൾ ചിമ്മിനി നന്നായി വൃത്തിയാക്കാൻ സഹായിക്കുന്നു. ചൂട് വെള്ളത്തിൽ കുറച്ച് ഡിഷ് വാഷ് ചേർത്തതിന് ശേഷം അതിലേക്ക് ചിമ്മിനി ഫിൽറ്ററുകൾ മുക്കിവയ്ക്കണം. 3 മണിക്കൂറോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഉരച്ച് വൃത്തിയാക്കാവുന്നതാണ്.

ബേക്കിംഗ് സോഡ 

എന്തും ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിലേക്ക് കുറച്ച് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ചിമ്മിനിയിൽ ഇത് തേച്ചുപിടിപ്പിക്കാവുന്നതാണ്. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിനുശേഷം നനവുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.

സോപ്പ് പൊടി 

സോപ്പ് പൊടിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എണ്ണക്കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നവയാണ്. സോപ്പ് വെള്ളത്തിൽ ചിമ്മിനി ഫിൽറ്റർ കുറച്ച് നേരം മുക്കിവയ്ക്കാം. ശേഷം നനവുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.