
പച്ചക്കറിത്തോട്ടം മുതല്‍ ചേരുവകള്‍ വരെ; അടുക്കള ജോലി ഇനി ഭാരമാകില്ല; കാരണം ഇതാണ്
കോട്ടയം: വീട്ടില്‍ കൂടുതല്‍ ഉപയോഗമുള്ള ഇടമാണ് അടുക്കള. നന്നായി ജോലി ചെയ്യണമെങ്കില്‍ അതിന് ആവശ്യമായ വസ്തുക്കള്‍ അടുക്കളയില്‍ ഉണ്ടായിരിക്കണം.
ഓരോ ആവശ്യത്തിനുമുള്ള സാധനങ്ങള്‍ അടുക്കളയില്‍ ഇല്ലെങ്കില്‍ പാചകം ചെയ്യുന്നതിനിടയില്‍ വാങ്ങാൻ പോകേണ്ടിവരും. ഇത് നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ സാധനങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ നിർബന്ധമായും ഉണ്ടായിരിക്കണം.
ഔഷധസസ്യങ്ങള്‍ വളർത്താം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ നിങ്ങളുടെ അടുക്കള ജോലി കുറച്ചുകൂടെ എളുപ്പമാകും. വീട്ടില്‍ എളുപ്പത്തില്‍ വളർത്താൻ കഴിയുന്നവയാണ് കറിവേപ്പില, തക്കാളി, മിന്റ് തുടങ്ങിയവ. അടുക്കള തോട്ടമുണ്ടാക്കാൻ സ്ഥലമില്ലെങ്കില്‍ അടുക്കളയോട് ചേർന്ന് ചെടികള്‍ പോട്ടിലാക്കിയും വളർത്താവുന്നതാണ്.
പാചകത്തിന് ആവശ്യമായ എണ്ണ
ഓരോ ഭക്ഷണത്തിനും പല തരത്തിലുള്ള എണ്ണകളാണ് നമ്മള്‍ പാകം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സാലഡ് ഉണ്ടാക്കാൻ ഒലിവ് ഓയില്‍, വറുക്കാൻ വെജിറ്റബിള്‍ ഓയില്‍, ദക്ഷിണേന്ത്യൻ വിഭവങ്ങള്‍ക്ക് വെളിച്ചെണ്ണ തുടങ്ങിയ വ്യത്യസ്ത എണ്ണകള്‍ ഉപയോഗിക്കുന്നു. ആവശ്യങ്ങള്‍ പലതായതുകൊണ്ട് തന്നെ ഇവ എപ്പോഴും അടുക്കളയില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇടക്ക് പോയി വാങ്ങുന്നത് ഒഴിവാക്കാൻ അടുക്കളയില്‍ എണ്ണ നേരത്തെ വാങ്ങി സൂക്ഷിക്കണം.
ബേക്കിംഗ് സാധനങ്ങള്‍
എപ്പോഴും എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുേമ്പോള്‍ ഇടക്ക് മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നാറില്ലേ. പലപ്പോഴും പുറത്ത് പോയാണ് പലരും അത്തരം ഭക്ഷണങ്ങള്‍ കഴിക്കാറുള്ളത്. എന്നാല്‍ വീട്ടില്‍ തന്നെ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. അതിന് അടിസ്ഥാനപരമായി ആവശ്യമുള്ള കൊക്കോ പൊടി, ബേക്കിംഗ് സോഡ, വാനില എക്സ്ട്രാക്‌ട്, ബ്രൗണ്‍ ഷുഗർ എന്നിവ അടുക്കളയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ചേരുവകള്‍ നേരത്തെ ഉണ്ടാക്കിവയ്ക്കാം
പാചകത്തിന് ആവശ്യമായ ചേരുവകളും സോസുകളും നേരത്തെ ഉണ്ടാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കള പണി ലളിതമാക്കുന്നു. ഓരോ ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്ബോഴും അവയ്ക്ക് ആവശ്യമായ ചേരുവകള്‍ മുൻകൂട്ടി തയ്യാറാക്കിയാല്‍ പാചകം ചെയ്യുന്ന സമയത്ത് എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സമയത്തെയും ലാഭിക്കാം.
സുഗന്ധവ്യഞ്ജനങ്ങള്‍
ചേരുവകള്‍ നേരത്തെ തയ്യാറാക്കുന്നതുപോലെ തന്നെ പാചകത്തിന് ആവശ്യമായ പൊടികളും സ്പൈസുകളും നേരത്തെ തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്. ഏലക്ക പൊടി, കുരുമുളക് പൊടി, ജീരകം തുടങ്ങിയ പാചകത്തിന് ആവശ്യമായ ചേരുവകള്‍ നേരത്തെ പൊടിച്ച് വായു സഞ്ചരിക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പാചകം ചെയ്യാൻ സാധിക്കും.