കിസാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ പദ്ധതിയുടെ പരിധി അഞ്ചു ലക്ഷമായി ഉയർത്തും എന്ന ബഡ്ജറ്റ് പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നാവശ്യം

Spread the love

കോട്ടയം :കിസാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ പദ്ധതിയുടെ പരിധി അഞ്ചു ലക്ഷമായി ഉയർത്തും എന്ന് ബഡ്ജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ

പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലു൦ നാളിതുവരെ കർഷകർക്ക് അതിന്റെ പ്രയോജനം ലഭ്യമാകാത്ത സാഹചരൃത്തിൽ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശൃപ്പെട്ടു കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു.

നിലവിൽ മൂന്നു ലക്ഷം രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. എഴു ശതമാനം പലിശ ഈടാക്കുന്ന വായ്പ കൃത്യമായി അടച്ചാൽ മൂന്നു ശതമാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ്സിഡിയായി കർഷക്ക് തിരികെ ലഭിക്കും. ഉൽപ്പാദന മേഖലയിലെ വർദ്ധിച്ചു വരുന്ന ചെലവിൽ ബുദ്ധിമുട്ടുന്ന കർഷകർ വലിയ പ്രതീക്ഷയോടെയാണ് ബഡ്ജറ്റിലെ

പ്രഖ്യാപനത്തെ കണ്ടത്. എന്നാൽ നിളിതുവരെ ഇതു നടപ്പാകത്തതിൽ കർഷകർ കടുത്ത നിരാശയിലാണ്