കന്നഡ ചലചിത്രതാരം കിഷോരി ബല്ലാൽ അന്തരിച്ചു
സ്വന്തം ലേഖകൻ
ബംഗളൂരു: മുതിർന്ന കന്നഡ ചലചിത്ര താരം കിഷോരി ബല്ലാൽ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നർത്തകൻ എൻ ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് കിഷോരി ബല്ലാൽ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു കിഷോരി ബല്ലാൽ. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഏറെ നാളായി ചികിത്സയിലായിരുന്നു അവർ. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960കളിലാണ് സിനിമയിൽ സജീവമായത്. സഹനടിയായി 70ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അമ്മവേഷങ്ങളിലാണ് കിഷോരി ഏറെയും തിളങ്ങിയത്. 1960ൽ പുറത്തിറങ്ങിയ ‘ഇവളെന്ത ഹെന്ദ്തി’ എന്ന ചിത്രത്തിലൂടെയാണ് കിഷോരി സിനിമാരംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരതനാട്യം നർത്തകികൂടിയായ കിഷോരിയെത്തേടി പിന്നീട് അവസരങ്ങൾ ഒട്ടേറെയെത്തിയിരുന്നു. ആദ്യകാലങ്ങളിൽ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം.2004ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ഹിന്ദി ചിത്രം ‘സ്വദേശി’ൽ പ്രധാനവേഷം ലഭിച്ചു. 2016ൽ പുറത്തിറങ്ങിയ ‘കാഹി’യാണ് അവസാനചിത്രം.