
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയല്‍ സെല്‍ ചെയർമാനാണ്. കെ സുധാകരന്റെ വിശ്വസ്തനാണ്. ഇന്നലെ വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നല്‍കും. 2022ല്‍ കെ സുധാകരനാണ് ഇൻഡസ്ട്രിയല്‍ സെല്‍ ചെയർമാനായി നിയമിച്ചത്. തന്നെ കെ സി വേണുഗോപാല്‍ അപമാനിച്ചെന്ന് കിഷോർ ബാബു പറഞ്ഞു.
കോണ്‍ഗ്രസ് വിടുന്നത് കെ സി വേണുഗോപാല്‍ കാരണം. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയല്‍ കോണ്‍ക്ലെവില്‍ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ല. ഇതിന്റെ പേരില്‍ പൊതു വേദിയില്‍ വെച്ച് അപമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കെ സി വേണുഗോപാലിന് എതിരായ പരാതി കിഷോർ ബാബു ഉന്നയിച്ചത്. വിഡി സതീശനെ ക്ഷണിച്ചതിനും കെ സി വേണുഗോപാല്‍ തന്നെ അപമാനിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.



