അക്ഷരനഗരിയിലെ ഗണപതി ചന്തം കിരൺ ഗണപതി ഇനി ഓർമ്മ
തേർഡ് ഐ ബ്യൂറോ
കോട്ടയം : അക്ഷര നഗരിയിലെ ഗണപതി ചന്തം കിരൺ ഗണപതി ചരിഞ്ഞു. കഴിഞ്ഞ ദിവസം ആരൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എഴുന്നെള്ളത്തിന് പോയി വന്ന ശേഷം ഗണപതി ഉറങ്ങാൻ കിടന്നിരുന്നു.
ഉറക്കത്തിനിടയിൽ ഒരു തവണ ഞെട്ടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കോട്ടയത്ത് നിന്നും ഫോറസ്റ്റ് വകുപ്പ് അധികൃതരും ഡോക്മെറുമെത്തിയാണ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
55 വയസ് പ്രായമുള്ള കിരൺ ഗണപതി എൻ.എൻ.ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്. പൊതുവെ ശാന്ത സ്വഭാവക്കാരനായ കിരൺ 30 വർഷങ്ങൾക്ക് മുൻപാണ് മധുവിന്റെ കുടുംബത്തിലേക്ക് കടന്ന് വന്നത്.
ജന്മം കൊണ്ട് ബീഹാറിയായിരുന്ന കിരൺ ഗണപതി പിന്നീട് കോട്ടയത്തിന്റെ ഗജനിരകളിൽ അറിയപ്പെടുന്ന കൊമ്പനായി മാറുകയായിരുന്നു.
ആനയുടെ മൃതദേഹം അമ്പലത്തിൽ നിന്നുമെത്തിച്ച് കടയിണിക്കാട്ട് പുരയിടത്തിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മധു തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി.