അഞ്ചുമിനുട്ടിൽ വീട്ടിൽ തന്നെ ഒരു അടിപൊളി കിണ്ണത്തപ്പം ഉണ്ടാക്കിയാലോ?; റെസിപി ഇതാ..

Spread the love

വീട്ടിൽത്തന്നെ എളുപ്പത്തിലൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ?  വെറും മൂന്ന് ചേരുവകള്‍ മാത്രം മതി  എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. റെസിപി നോക്കാം

ആവശ്യമായവ

-അരിപ്പൊടി- 3 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-പഞ്ചസാര- അര കപ്പ്

-തേങ്ങാപ്പാല്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് വളരെ കുറച്ച്‌ ജീരകം ചേര്‍ക്കുക. അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വച്ച്‌ വേവിച്ചെടുക്കുക. വെന്ത് വരുമ്പോൾ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത്  കഴിക്കാം.