
കൊച്ചി: പാമ്പുകളുമായും ഇഴജന്തുക്കളുമായും ഉള്ള ഏറ്റമുട്ടലുകളിലൂടെ സാമൂഹിക മധ്യമങ്ങളില്‍ ഏറെ അനുയായികള്‍ ഉള്ള വ്യക്തിയാണ് നിക്ക് ബിഷപ്പ്.
തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്ന പല വീഡിയോകളും ഞെട്ടലോടെ അല്ലാതെ നമുക്ക് കണ്ടിരിക്കാനാവില്ല. ഇപ്പോഴിതാ ഒരു രാജവെമ്പാലയുടെ അപ്രീതിക്ഷിത ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന ഇവയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
View this post on Instagramതേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
@nickthewrangler എന്ന നിക്കിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഈ വീഡിയോയും പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു രാജവെമ്പാലയെ കൈയില്‍ എടുത്ത് തന്നോടൊപ്പമുള്ള വ്യക്തിയ്ക്ക് നിക്ക് അതിനെ കാണിച്ചുകൊടുക്കുന്നതാണ് കാണുന്നത്. പത്തി വിടര്‍ത്തി നിക്കിന്റെ കൈകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാമ്ബിനെ നിക്ക് തന്റെ മുഖത്തിന് അഭിമുഖമായി പിടിയ്ക്കുന്നു. തുടര്‍ന്ന് ചില മുഖഭാവങ്ങളിലൂടെയും കൈയുടെ ചലനത്തിലൂടെയും അതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു.
നിക്കിന്റെ മുഖത്തേക്ക് തന്നെ പാമ്ബ് സൂക്ഷ്മമായി നോക്കുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത നിമിഷം തീര്‍ത്തും അപ്രതീക്ഷിതമായി അത് നിക്കിന്റെ മുഖത്തിന് നേരെ ശരവേഗത്തില്‍ ആക്രമിക്കാനായി ആയുന്നു. ഭയന്നു പോയ നിക്ക് പാമ്ബിന്റെ പിടി വിടുകയും തുടര്‍ന്ന് അത് നിലത്തേക്ക് വീഴുന്നതുമാണ് കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. വീഡിയോ കണ്ട് ഭൂരിഭാഗം ആളുകളും ഞെട്ടിയിരിക്കുകയാണ്. വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, ”കിംഗ് കോബ്ര വിജയിച്ചു. ഇത്തരം നിമിഷങ്ങള്‍ എന്റെ ജോലി യഥാര്‍ത്ഥമാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. രാജവെമ്ബാലയ്ക്ക് ആനയെ വീഴ്ത്താന്‍ ആവശ്യമായ വിഷം ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?.”
വീഡിയോ കണ്ട നിരവധി പേരാണ് ഈ ജോലി ഉപേക്ഷിക്കുന്നതാണ് താങ്കളുടെ ജീവന് സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ചുരക്കം ചിലര്‍ കുറിച്ചത് ‘പാമ്പ് തങ്കളെ ചുംബിക്കാന്‍ ഒരു ശ്രമം നടത്തിയതാണ്’ എന്നായിരുന്നു. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.