വീടിനുള്ളിൽ അലമാരക്ക് മുകളിൽ രാജവെമ്പാല ; പരിഭ്രാന്തരായി വീട്ടുകാർ ; ഒടുവിൽ വനപാലകരെത്തി പാമ്പിനെ പിടികൂടി ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
ഇടുക്കി: വീടിനുള്ളിൽ അലമാരക്ക് മുകളിൽ രാജവെമ്പാലയെ കണ്ടത് പരിഭ്രാന്തി പരത്തി. ഒടുവിൽ വനപാലകരെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടതോടെയാണ് ആശങ്കയൊഴിഞ്ഞത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴുകമ്പി വാളിയപ്ലാക്കല്‍ ജെയിംസിന്റെ വീടിനുള്ളിലാണ് രാജവെമ്പാല കയറിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടുകാർ രാജവെമ്പാലയെ വീട്ടുകാര്‍ കണ്ടത്.
ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു. നഗരംപാറ റെയ്ഞ്ച് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോതമംഗലം വനം ഡിവിഷനിലെ പാമ്പു പിടുത്ത വിദഗ്ധന്‍ ഷൈന്‍ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് ഇടുക്കി വനത്തില്‍ തുറന്നു വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡിവൈ. ആര്‍.എഫ്.ഒമാരായ എം. മുനസിര്‍ അഹമ്മദ്, പി.കെ. ഗോപകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. സുബീഷ്, അരുണ്‍ രാധാകൃഷ്ണന്‍, സ്‌നേക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ.എം. രാജു, മനു മാധവന്‍ എന്നിവര്‍ നേതൃത്വം നൽകി.