play-sharp-fill
പുളിമരത്തില്‍ പതിനട്ടടിയോളം നീളമുള്ള കൂറ്റന്‍ രാജവെമ്പാല;  അതിസാഹസികമായി  പിടികൂടി വനപാലകര്‍

പുളിമരത്തില്‍ പതിനട്ടടിയോളം നീളമുള്ള കൂറ്റന്‍ രാജവെമ്പാല; അതിസാഹസികമായി പിടികൂടി വനപാലകര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ പുളിമരത്തില്‍ ചുറ്റിയ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി.

മാടന്‍ കരിക്കകം നാല് സെന്റ് കോളനിയില്‍ രതീഷിന്റെ പുരയിടത്തില്‍ നിന്നാണ് പാലോട് ഫോറസ്റ്റ് ആര്‍.ആര്‍. ടീം രാജവെമ്പാലയെ പിടികൂടിയത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആള്‍ താമസമില്ലാത്ത വീട്ടു മുറ്റത്തെ പുളിമരത്തില്‍ രതീഷ് ആണ് രാജവെമ്പാലയെ കാണുന്നത്.

പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രമ്യയുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ആര്‍.ടീം സ്ഥലത്ത് എത്തിയപ്പോഴേയും മരത്തില്‍ നിന്ന് രാജവെമ്പാല താഴത്തെത്തിയിരുന്നു. തുടര്‍ന്ന് അതിസാഹസികമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.

പതിനട്ടടിയോളം നീളവും പതിനാല് കിലോ തൂക്കവുമുള്ള രാജവെമ്പാലയ്ക്ക് പത്ത് വയസ് പ്രായം വരുമെന്നും പാമ്പിനെ ഉള്‍ക്കാട്ടില്‍ കൊണ്ടുവിടുമെന്നും വനപാലകള്‍ അറിയിച്ചു.