
വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി ; സംഭവം മണ്ണാർക്കാട് തത്തേങ്ങലത്ത് ; പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു
പാലക്കാട് : മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്.
തത്തേങ്ങലം സ്വദേശി ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബൈക്ക് യാത്രികരാണ് വനം വകുപ്പിനെ വിവരം അറിയച്ചത്.തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ആർ.ആർ. ടീമെത്തി അര മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.
Third Eye News Live
0
Tags :