
പാലക്കാട് 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
പാലക്കാട് പോത്തുണ്ടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ കിടക്കുകയായിരുന്ന രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പിടികൂടിയത്. 10 കിലോ തൂക്കവും 12 അടി നീളവും ഉള്ള രാജവെമ്പാലയാണ് ജനവാസ മേഖലയില്‍ എത്തിയത്.
പിടികൂടിയ രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തില്‍ തുറന്ന് വിട്ടു. രണ്ടുമാസത്തിനിടെ മൂന്ന് രാജവെമ്പലകളെയാണ് പോത്തുണ്ടിയിലെ ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്നത്.
Third Eye News Live
0
Tags :